ദയവായി ക്യൂ പാലിക്കുക

ദയവായി ക്യൂ പാലിക്കുക എന്ന വാചകം കേൾക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ നമ്മളിൽ എത്ര പേർ ഈ വാക്യത്തിന്റെ അന്തഃസത്ത നിലനിർത്തുന്നവർ ആണ് ?

ക്യൂ വിൽ നിൽക്കാൻ ഏറെ മടിയുളള വലിയൊരു വിഭാഗത്തിലെ മുന്നിൽ നിൽക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ഞാൻ .വിവര സാങ്കേതിക വിദ്യയുടെ വരവോടെ മിക്കതും ഓൺലൈൻ ആയി ചെയ്യാവുന്ന ഈ കാലത്തു , അതു പ്രയോജനപ്പെടുത്താതെ എന്തിനു ക്യൂ വിൽ നിന്ന് സമയം കളയണം എന്ന് ഏതൊരു ശരാശരി മലയാളി ചിന്തിക്കുന്നത് പോലെ തന്നെയാണ് ഞാനും വിചാരിക്കുന്നത് .ആയിടക്കാണ് ചില പണമിടപാടുകൾക്കായി എനിക്കൊരു സ്വകാര്യ ബാങ്ക് സന്ദർശ്ശിക്കേണ്ടി വന്നത് .ക്യൂ വിൽ പതിനൊന്നാമനായ എൻ്റെ മുന്നിലൂടെ യാതൊരു ഭാവമാറ്റവും ഇല്ലാതെ ഒരു സ്ത്രീ കടന്നു പോകുകയും നാലാം സ്ഥാനം കയ്യടക്കാൻ ശ്രമിക്കുന്നതും എൻ്റെ ശ്രദ്ധയിൽ പെട്ടു .സാധാരണ ഗതിയിൽ ഇതിനൊന്നും പ്രതികരിക്കാതെ സ്വയം പിറുപിറുക്കുന്ന ഞാൻ അന്നെന്തോ , അപ്പോഴത്തെ എൻ്റെ ധൃതിയിൽ ആ ബോർഡ് ചൂണ്ടി കാട്ടി ഉറക്കെ പറഞ്ഞു "മാഡം , ഞങ്ങളും ക്യൂ വിൽ ആണ് ".തെല്ലൊരു വിഷമത്തോടെ ആണെങ്കിലും എന്നോടൊരു സോറി പറഞ്ഞു ആ സ്ത്രീ ഏറ്റവും പിറകിൽ പോയി നിന്നു.ഞാൻ ആലോചിക്കുകയായിരുന്നു , സത്യത്തിൽ നമ്മൾ സാഹചര്യത്തിനും , സമയത്തിനും അനുസരിച്ചു നമ്മുടെ സ്വഭാവ ഗുണങ്ങൾ മാറ്റുന്നവരാണോ ?റെയിൽവേ സ്റ്റേഷനിലെ തിരക്ക് പിടിച്ച കൗണ്ടറുകളിലും , സിനിമ തിയറ്ററുകളിലും മിക്കവാറും പേർ ക്യൂ തെറ്റിച്ചു ടിക്കറ്റ് എടുത്തു പോകുന്നത് നമ്മൾ കണ്ടു നിൽക്കാറുണ്ട് .അതെ വ്യക്തി നാളെ  ഷോപ്പിംഗ് മാളിലെ പിസ്സ ഹട്ടിലും ,എയർപോർട്ടിലും മാന്യൻ ആയി നിൽക്കുന്നതും നമ്മൾ കാണാറുണ്ട് .

നഗരങ്ങളിൽ ,ട്രാഫിക് നിയമം ലംഘിച്ചു ഗതാഗത ജാം സൃഷ്ടിക്കുന്ന ഈ തരക്കാരുടെ ചിന്ത എന്താണ് എന്നറിയുമോ ?താനും മാർക്ക് സുക്കർബർഗും ആണ് എൻ്റെ ഈ വിലപ്പെട്ട സമയം കളയുന്നത് എന്നാണ്.ജീവിച്ചു പോകണമെങ്കിൽ ഇതു പോലത്തെ ചില തരികിട പണികൾ അറിഞ്ഞിരിയ്‌ക്കണം എന്നായിരിക്കും ചില ആളുകൾ കരുതാറ്.ഇത്രയൂം ഉയർന്ന ജന സംഖ്യാ ഉള്ള നമ്മുടെ നാട്ടിൽ നമ്മൾ എങ്ങിനെ ആദ്യം എത്തിപിടിക്കാം എന്നതിലുപരി നമ്മുടെ മാതാ പിതാക്കളും സമൂഹവും നമ്മളെ ഒന്നും പഠിപ്പിക്കുന്നില്ല എന്ന ചെറിയൊരു യാഥാർഥ്യം ആണ് ഇവിടെ  ഞാൻ മനസ്സിലാക്കിയത് .വളരെ ചുരുക്കം പേർ മാത്രമേ ഈ കാര്യങ്ങൾ എല്ലാം തൻ്റെ മക്കൾക്കും വേണ്ടപ്പെട്ടവർക്കും ഒക്കെ പറഞ്ഞു കൊടുക്കാറുള്ളു.

വളരെ ചെറിയ ഒരു കാര്യമാണെങ്കിലും , ഇതു പോലെയുള്ള കാര്യങ്ങൾ പാലിക്കുന്നതും , മറ്റുള്ളവരെ പാലിക്കാൻ പഠിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഒരു മഹത്തായ കാര്യം ആണ് .തൻ്റെ സമയം മാത്രമല്ല , അതു പോലെ തന്നെ വിലപ്പെട്ടതാണ് എൻ്റെ ചുറ്റുമുള്ള ആളുകളുടെ സമയവും എന്ന  സത്യം നാം മനസ്സിലാക്കണം .

ഈ കുറിപ്പിനെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമ്മെന്റുകളായി പോസ്റ്റ് ചെയ്തു എന്നെ അറിയിക്കുമല്ലോ.??
Post a Comment